മക്ക: 50 വയസ് കഴിഞ്ഞ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി അറേബ്യ. എന്നാൽ 18 വയസിന് താഴെയുള്ള വിദേശ തീർഥാടകരെ ഉംറ നിർവഹിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സൗദിക്ക് പുറത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന തീർത്ഥാടകർക്ക് അൻപതു വയസ് പ്രായപരിധിയാണ് ഹജ്, ഉംറ മന്ത്രാലയം റദ്ദാക്കിയത്.
നേരത്തെ, ഉംറ നിർവഹിക്കാനുള്ള അപോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും പെർമിറ്റ് നൽകുന്നതിനുമുള്ള പ്രായപരിധി 18 നും 50 നും ഇടയിലാക്കി നിശ്ചയിച്ചിരുന്നു. മക്ക ഹറമിലും റൗദയിലും പ്രാർത്ഥനയ്ക്കും പ്രവാചകന്റെ ഖബർ സന്ദർശിക്കാനും അനുമതി ഉണ്ടായിരുന്നത് 18 വയസിനും 50 വയസിനും ഇടയിലുള്ളവർക്കാണ്.
Post Your Comments