ജിദ്ദ: വിദേശത്തുള്ള പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രിയുടെയും സന്ദർശക വീസകളുടെയും കാലാവധി നീട്ടി നൽകാനൊരുങ്ങി സൗദി അറേബ്യ. ജനുവരി 31 വരെ സൗജന്യമായി കാലാവധി നീട്ടി നൽകാനാണ് തീരുമാനം.
സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം ഏഴു രാജ്യങ്ങൾക്ക് കൂടി സൗദി അറേബ്യ വിലക്കേർപ്പെടുത്തി. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയത്.
Read Also: അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പ്രവാസകളെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പോലീസ്
നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
Post Your Comments