KannurKeralaNattuvarthaLatest NewsNews

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി അറസ്റ്റിൽ

കൊ​ന്ന​ക്കാ​ട് കോ​ള​നി​യി​ല്‍ ഒ​റ്റ​ക്ക്​ ക​ഴി​യു​ന്ന വയോധികയുടെ വീ​ട്ടി​ല്‍ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ അ​നി അ​തി​ക്ര​മി​ച്ചു ​ക​യ​റി വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു

ക​റു​ക​ച്ചാ​ല്‍: തനിച്ച്​ താ​മ​സി​ച്ച വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ ക​യ​റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അ​ഞ്ചാ​നി കോ​ള​നി​യി​ല്‍ അ​നി (അ​നി​യ​ന്‍കു​ട്ട​ന്‍-44) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

ഈ മാസം 22നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ന്ന​ക്കാ​ട് കോ​ള​നി​യി​ല്‍ ഒ​റ്റ​ക്ക്​ ക​ഴി​യു​ന്ന വയോധികയുടെ വീ​ട്ടി​ല്‍ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ അ​നി അ​തി​ക്ര​മി​ച്ചു ​ക​യ​റി വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ഇ​യാ​ളെ ത​ള്ളി പു​റ​ത്താ​ക്കി വാ​തി​ല​ട​ച്ചു. വാ​തി​ല്‍ ച​വി​ട്ടി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ക്കാ​തെ​ വ​ന്ന​തോ​ടെ പു​റ​ത്തു ​നി​ന്ന്​ വാ​തി​ലിന്റെ കു​റ്റി​യി​ട്ട്​ ര​ക്ഷ​പ്പെ​ടുകയായിരുന്നു.

Read Also : അയൽവാസിയെ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേൽപിച്ചു : പ്രതി അറസ്റ്റിൽ

തുടർന്ന് ബ​ന്ധു​വെ​ത്തി വാ​തി​ല്‍ തു​റ​ന്നാ​ണ് വീ​ട്ട​മ്മ​യെ ര​ക്ഷി​ച്ച​ത്. ഒ​ളി​വി​ല്‍ പോയ പ്രതിയെ ക​ങ്ങ​ഴ​യി​ല്‍ നി​ന്നാ​ണ് ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇയാൾക്കെതിരെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​ന് വേറെയും കേ​സു​കളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ക​റു​ക​ച്ചാ​ല്‍ സി.​ഐ റി​ച്ചാ​ര്‍ഡ് വ​ര്‍ഗീ​സ്, എ​സ്.​ഐ​മാ​രാ​യ എ.​ജി. ഷാ​ജ​ന്‍, കെ.​കെ. സു​ഭാ​ഷ്, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, സ​ന്തോ​ഷ്, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button