ആലപ്പുഴ: മതസൗഹാർദ്ദത്തിന്റെ മാതൃകയായി മർകസ് മസ്ജിദിലെ ജുമുഅ നമസ്കാരം. വെള്ളിയാഴ്ച എല്ലാ മതവിഭാഗത്തിലുള്ളവരെയും ജുമുഅ നമസ്കാരത്തിന് ക്ഷണിച്ചാണ് സക്കറിയ ബസാർ മർകസ് മസ്ജിദ് വ്യത്യസ്തമായത്. രാജ്യത്ത് ഭിന്നിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങളെ ജനാധിപത്യ മൂല്യം കൊണ്ടും സഹവർത്തിത്വം കൊണ്ടും മറികടന്ന പാരമ്പര്യം വീണ്ടെടുക്കാനാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് മർകസ് മസ്ജിദിലെ ബാരവാഹികൾ പറഞ്ഞു.
Read Also: ഒമിക്രോണിനെ പിടിച്ചുകെട്ടാൻ ഫൈസറും ബയോൺടെകും: നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ
ഇമാം ഹക്കീം പാണാവള്ളിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സൗഹാദ്ദ പ്രാർത്ഥനയിൽ പി പി ചിത്തരഞ്ജന എംഎൽഎ, മുൻ മന്ത്രി ജി സുധാകരൻ, മുഹമ്മ വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ ആലപ്പുഴ രൂപത കോർപറേറ്റ് മാനേജർ ഫാ.ക്രിസ്റ്റഫർ അർഥശ്ശേരി എന്നിവരും സന്നിഹിതരായി. ജുമാ പ്രാർഥനയ്ക്കു ശേഷം നടന്ന സ്നേഹക്കൂട്ടായ്മയിൽ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, കൗൺസിലർമാരായ റീഗോ രാജു, പി.രതീഷ് തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments