Latest NewsNewsInternationalGulfQatar

കോവിഡിന്റെ പുതിയ വകഭേദം: പ്രത്യേക അറിയിപ്പ് നൽകി ഖത്തർ എയർവേയ്‌സ്

ദോഹ: മൂന്ന് രാജ്യങ്ങളിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ എയർവേയ്‌സ്. പുതിയ കോവിഡ് കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളിൽ അനുവദിക്കില്ലെന്നാണ് ഖത്തർ എയർവേയ്‌സ് അറിയിച്ചിരിക്കുന്നത്.

Read Also: പ്രതിഷേധിച്ചത് ഒരു കൂട്ടം കര്‍ഷകര്‍, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായില്ല: കേന്ദ്രസര്‍ക്കാര്‍

വെള്ളിയാഴ്ച ഖത്തർ എയർവേയ്‌സ് പുറത്തിറക്കിയ അറിയിപ്പിൽ ദക്ഷിണാഫ്രിക്ക, സിംബാവെ എന്നീ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്നാണ് വ്യക്തമാക്കിയിരുന്നത്. ശനിയാഴ്ച്ച ഈ പട്ടികയിൽ മൊസാംബികിനെ കൂടി ഉൾപ്പെടുത്തി. സ്ഥിതിഗതികൾ ഓരോ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനങ്ങൾ ഉണ്ടാകുമെന്നുമാണ് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി.

അതേസമയം ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസാംബിക് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ തുടർന്നും കൊണ്ടുപോകുന്നതായിരിക്കും.

Read Also: ഗുജറാത്ത് കലാപം: മോദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിക്കുന്നില്ല, പുനരന്വേഷണം വേണ്ട, സുപ്രീം കോടതിയില്‍ കപിൽ സിബൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button