COVID 19Latest NewsNewsInternational

ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന: പുതിയ പേര് നൽകി

ഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ആശങ്കയുളവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് 19 ബി1.1.529 ന് ഒമൈക്രോൺ എന്ന് പേര് നൽകാൻ തീരുമാനമായി. 2021 നവംബർ 24നാണ് പുതിയ കൊവിഡ് വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

Also Read:സിൻജിയാംഗിൽ ഉയിഗുർ പ്രവാസി നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈന തകർത്തു

ഈ വകഭേദത്തിന് ധാരാളം ജനിതക രൂപാന്തരങ്ങളുണ്ട്. മറ്റ് കൊവിഡ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരിക്കൽ വന്നവർക്ക് ഈ വകഭേദം നിമിത്തം വീണ്ടും രോഗം വരാൻ സാധ്യതയുണ്ട്. വ്യാപനശേഷിയും കൂടുതലാണ്. പുതിയ രൂപാന്തരം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു.

പുതിയ വകഭേദവുമായി ബന്ധപ്പെട്ട രോഗബാധകൾ എത്രയും വേഗം ലോകാരോഗ്യ സംഘടനയെ അറിയിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. അതേസമയം പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ജാഗ്രത കർശനമാക്കി. ബ്രിട്ടണും യൂറോപ്യൻ യൂണിയനും ഫ്രാൻസും ബഹറിനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബൽജിയം എന്നിവിടങ്ങളിലാണ് ഒമൈക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button