Latest NewsIndiaNewsCrime

തന്തൂരി റൊട്ടിയുണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പി: പാചകക്കാരന്‍ അറസ്റ്റില്‍

സംഭവം കണ്ടുനിന്നയാള്‍ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു

ലക്‌നൗ: ഭക്ഷണം ഉണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പിയ പാചകക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുറാദ്‌നഗര്‍ സ്വദേശി ഷദാബ് മിയ ആണ് പൊലീസിന്റെ പിടിയിലായത്. മുറാദ്‌നഗറിലെ വിവാഹ നിശ്ചയ ചടങ്ങിനിടെയായിരുന്നു സംഭവം. തന്തൂരി റൊട്ടിയുണ്ടാക്കുന്നതിനിടെയാണ് ഇയാള്‍ മാവില്‍ തുപ്പിയത്.

Read Also : ശബരിമല തീര്‍ത്ഥാടനം: ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ട

സംഭവം കണ്ടുനിന്നയാള്‍ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് പാചകക്കാരനെ അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സത്യമാണെന്ന് മനസിലാക്കിയ പൊലീസ് ഷദാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button