മസ്‌കത്ത്: ഏഴു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ഒമാൻ. കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സൗത്ത് ആഫ്രിക്ക ഉൾപ്പടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യാത്രാ നിരോധനം നവംബർ 28 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോതോ, എസ്വതിനി, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
അതേസമയം സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും സമാനമായ രീതിയിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.
Read Also: കൈക്കൂലി നൽകി ഒളിമ്പിക്സ് വേദിയാക്കി: ബ്രസീൽ കമ്മിറ്റി തലവന് 30 വർഷം ജയിൽ ശിക്ഷ
Post Your Comments