Latest NewsIndia

താടി വടിച്ച് വൃത്തിയായി സുന്ദരനാകണമെന്ന് ഭാര്യ പറഞ്ഞു: തുടർന്ന് ക്രൂരപീഡനം നടത്തിയ ഇമാമിനെതിരെ കേസ്

മതപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ഭാര്യയെ ബോധ്യപ്പെടുത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ലെന്നും ഇമാം പറഞ്ഞു .

ലക്നൗ : താടി വടിച്ച് സുന്ദരനാകണമെന്ന ആവശ്യപ്പെട്ട ഭാര്യയെ പീഡിപ്പിച്ച ഇമാമിനെതിരെ കേസ് . യുപിയിലെ അലിഗഢ് ജില്ലയിലാണ് സംഭവം . അക്രാബാദ് പിൽഖാനയിൽ താമസിക്കുന്ന ജലാലുദ്ദീനാണ് താടി ഷേവ് ചെയ്യാൻ പറഞ്ഞതിന് ഭാര്യയെ ശാരീരികമായി പീഡിപ്പിച്ചത് .പ്രാദേശിക പള്ളിയിലെ ഇമാമാണ് ജലാലുദ്ദീൻ . 2020 ജൂൺ 6 നാണ് സത്നാപൂർ ഗ്രാമത്തിലെ താമസക്കാരനായ ഇമാമുദ്ദീന്റെ മകൾ ബീനയെ ജലാലുദീൻ വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ് അധികംവൈകും മുൻപ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചു. ജലാലുദ്ദീൻ താടി വടിച്ച് നല്ല രീതിയിൽ വൃത്തിയായി നടക്കണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം . എന്നാൽ ഇതിന് ജലാലുദ്ദീൻ തയ്യാറായില്ല . മാത്രമല്ല ഇതിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കാനും തുടങ്ങി . തുടർന്നാണ് സ്വന്തം വീട്ടിലേക്ക് യുവതി മടങ്ങിയത് . മുത്തലാഖ് , സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജലാലുദ്ദീനെതിരെ പരാതിയും നൽകി .

അതേസമയം ഇമാമായ തനിക്ക് താടി വടിക്കാൻ ആവില്ലെന്നാണ് ജലാലുദ്ദീൻ പറയുന്നത് . മതപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ഭാര്യയെ ബോധ്യപ്പെടുത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ലെന്നും ഇമാം പറഞ്ഞു . യുവതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button