ആഴ്ചയിലെ അധിക ദിവസവും മിക്ക വീടുകളിലും പാകം ചെയ്യാറുള്ളൊരു ഭക്ഷണസാധനമാണ് ഉരുളക്കിഴങ്ങ്. സ്റ്റ്യൂവോ, മസാലയോ, ഫ്രൈയോ ആയി പല രീതികളില്‍ ഉരുളക്കിഴങ്ങ് നാം ഉപയോഗിക്കാറുണ്ട്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ബജി പോലുള്ള സ്‌നാക്‌സും നമ്മള്‍ തയ്യാറാക്കാറുണ്ട്.
എന്നാല്‍, ഉരുളക്കിഴങ്ങിന്റെ തൊലിയും ഇത്തരത്തില്‍ രുചികരമായ സ്‌നാക്‌സ് തയ്യാറാക്കാന്‍ എടുക്കാമെന്ന് എത്ര പേര്‍ക്ക് അറിയാം? ഉരുളക്കിഴങ്ങിന്റെ തൊലി കൊണ്ട് ചിപ്‌സ് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. മിക്കവരും ഇത് കേട്ടിരിക്കാന്‍ സാധ്യതയില്ല. അത്ര പ്രചാരത്തിലുള്ള ഒരു വിഭവവും അല്ല ഇത്. തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ളതും അതേസമയം രുചികരവുമാണിത്.
Read Also : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മുന്തിരി കഴിയ്ക്കൂ
ആദ്യം ഉരുളക്കിഴങ്ങ് തൊലി കഴുകി വൃത്തിയാക്കിയെടുക്കണം. ഇതിലേക്ക് അല്‍പം ഒലിവ് ഓയില്‍ സ്‌പ്രൈ ചെയ്ത ശേഷം ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ഒന്ന് ബേക്ക് ചെയ്‌തെടുക്കാം. ഇനി ഇതിലേക്ക് ഉപ്പ്, മുളകുപൊടി, കുരുമുളക് പൊടി, ഒറിഗാനോ, പെരി-പെരി സീസണിംഗ് എല്ലാം ചേര്‍ത്ത് ഇളക്കിയെടുക്കാം. ഉരുളക്കിഴങ്ങ് തൊലി കൊണ്ടുള്ള ചിപ്‌സ് തയ്യാര്‍.
Post Your Comments