Latest NewsIndiaNews

‘മതം മാറിയാലും വ്യക്തിയുടെ ജാതി മാ​റി​ല്ല’: മി​ശ്ര​വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ഷേ​ധിച്ച് ഹൈ​കോ​ട​തി

ദ​മ്പ​തി​ക​ളി​ല്‍ ഒ​രാ​ള്‍ പ​ട്ടി​ക​ജാ​തി​യി​ലും മ​റ്റേ​യാ​ള്‍ പ​ട്ടി​കേ​ത​ര സ​മു​ദാ​യാം​ഗ​വു​മാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ മി​ശ്ര​വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കേ​ണ്ട​തു​ള്ളൂ​വെ​ന്നും കോ​ട​തി വി​ശ​ദീ​ക​രി​ച്ചു.

ചെ​ന്നൈ: മതം മാറിയതു കൊണ്ട് വ്യ​ക്തി​യു​ടെ ജാ​തി മാ​റി​ല്ലെ​ന്ന് വിലയിരുത്തി മ​ദ്രാ​സ് ഹൈ​കോ​ട​തി. ക്രി​സ്​​ത്യ​ന്‍ ആ​ദി​ദ്രാ​വി​ഡ​ര്‍ സ​മു​ദാ​യാം​ഗ​മാ​യ ഭ​ര്‍​ത്താ​വും ഹി​ന്ദു അ​രു​ന്ധ​തി​യാ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഭാ​ര്യ​ക്കും മി​ശ്ര​വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ്​ വ്യാ​ഴാ​ഴ്ച ജ​സ്​​റ്റി​സ് എ​സ്.​എം. സു​ബ്ര​ഹ്മ​ണ്യം സു​പ്ര​ധാ​ന വി​ധി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​മാ​യ ആ​ദി​ദ്രാ​വി​ഡ സ​മു​ദാ​യ​ത്തി​ല്‍ ജ​നി​ച്ച്‌ പി​ന്നീ​ട് ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച എ​സ്. പോ​ള്‍ രാ​ജ് സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ ഹ​ര​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തോ​ടെ പോ​ള്‍ രാ​ജി​ന്​ പി​ന്നാ​ക്ക സ​മു​ദാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു. 2009ല്‍ ​ഇദ്ദേ​ഹം, പ​ട്ടി​ക​ജാ​തി​യി​ല്‍ ത​ന്നെ​പെ​ടു​ന്ന അ​രു​ന്ധ​തി​യാ​ര്‍ സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട ജി. ​അ​മു​ദ​യെ വി​വാ​ഹം ക​ഴി​ച്ചു. തു​ട​ര്‍​ന്നാ​ണ്​ പോ​ള്‍​രാ​ജ്​ മി​ശ്ര​വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ച​ത്.

Read Also: വിമാനയാത്രയ്ക്കിടെ യാത്രക്കാരന് പ്രഷർ കുറഞ്ഞ് തലചുറ്റൽ, സഹായവുമായി ഡോക്ടറായ കേന്ദ്രമന്ത്രി: പ്രധാനമന്ത്രിയുടെ അഭിനന്ദനം

എ​ന്നാ​ല്‍, മ​തം മാ​റി​യാ​ല്‍ ജാ​തി മാ​റി​ല്ലെ​ന്നും ഒ​രേ ജാ​തി​യി​ല്‍​പ്പെ​ട്ട​വ​ര്‍ ത​മ്മിലെ വി​വാ​ഹ​ത്തി​ന്​ മി​ശ്ര​വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ​ന​ല്‍​കാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ്​ മേ​ട്ടൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ അ​പേ​ക്ഷ ത​ള്ളി. ഇ​തി​നെ​തി​രെ​യാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍, പ​ട്ടി​ക​ജാ​തി​യി​ല്‍ (എ​സ്.​സി)​നി​ന്ന്​ പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ലേ​ക്ക്​ (ബി.​സി) മാ​റി​യാ​ല്‍ ജാ​തി മാ​റി​യ​താ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി. ദ​മ്പ​തി​ക​ളി​ല്‍ ഒ​രാ​ള്‍ പ​ട്ടി​ക​ജാ​തി​യി​ലും മ​റ്റേ​യാ​ള്‍ പ​ട്ടി​കേ​ത​ര സ​മു​ദാ​യാം​ഗ​വു​മാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ മി​ശ്ര​വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കേ​ണ്ട​തു​ള്ളൂ​വെ​ന്നും കോ​ട​തി വി​ശ​ദീ​ക​രി​ച്ചു.

shortlink

Post Your Comments


Back to top button