Latest NewsNewsIndia

ഭീകരരെ തകര്‍ക്കാന്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരരെ തകര്‍ക്കാന്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിക്കണമെന്ന് ഇന്ത്യ.
ത്രിരാഷ്ട്ര സുരക്ഷാ സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിലെ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഭീകരതയെ തകര്‍ത്തെറിയണമെന്ന നിലപാട് ഇന്ത്യ ശക്തമാക്കിയത്. റഷ്യയും ചൈനയും ഇന്ത്യയും മാത്രം പങ്കെടുക്കുന്ന വിദേശകാര്യമന്ത്രിമാരുടെ സുപ്രധാന യോഗത്തിലാണ് ജയശങ്കര്‍ നയം വ്യക്തമാക്കിയത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് യോഗം നടക്കുന്നത്.

Read Also : ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ വെട്ടിലായി ചൈന : ഇന്ത്യയുടെ പ്രസ്താവനയോടെ ആഗോളതലത്തില്‍ നാണംകെട്ടുവെന്ന് രാജ്യം

മൂന്നുരാജ്യങ്ങളും ഒത്തുചേര്‍ന്ന് പരിഹരിക്കേണ്ട വിഷയങ്ങളാണ് ഭീകരതയും വിഘടനവാദവും മയക്കുമരുന്ന് കടത്തും. മൂന്ന് രാജ്യങ്ങളുടെ മറ്റ് രാഷ്ട്രീയ വിഷയങ്ങളുമായി കൂട്ടിക്കലര്‍ത്താതെ വേണം ഇത് ചിന്തിക്കാന്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീകരതയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും ജയശങ്കര്‍ അഭ്യര്‍ത്ഥിച്ചു.

അഫ്ഗാന്‍ വിഷയത്തില്‍ എടുക്കേണ്ട നിലപാടുകളും മൂന്ന് രാജ്യങ്ങളും ചര്‍ച്ചചെയ്തു. മേഖല യിലെ ഭീകരര്‍ താവളമാക്കാന്‍ അഫ്ഗാന്‍ മണ്ണിനെ അനുവദിക്കരുതെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. അതേസമയം അഫ്ഗാന്‍ ജനതയുടെ മാനുഷികമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യോജിച്ചുള്ള നയം രൂപീകരിക്കണമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button