Latest NewsNewsAutomobile

പുത്തൻ റേഞ്ചർ പിക്കപ്പ് ട്രക്കിനെ വിപണിയിൽ അവതരിച്ച് ഫോർഡ്

ന്യൂയോർക്ക്: ഫോർഡ് തങ്ങളുടെ നാലാം തലമുറ റേഞ്ചർ പിക്കപ്പ് ട്രക്കിനെ വിപണിയിൽ അവതരിപ്പിച്ചു. ആഗോളതലത്തിൽ ഫോർഡിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പിക്കപ്പുകളിൽ ഒന്നാണ് റേഞ്ചർ. പുതിയ പവർട്രെയിനുകൾ, വലിയ ഫോർഡ് എഫ്-150 പിക്കപ്പ്, ബ്രോങ്കോ എസ്‌യുവികൾ എന്നിവയ്ക്ക് അടിസ്ഥനമായി പുതിയ എക്സ്റ്റീരിയർ ഡിസൈൻ, പൂർണ്ണമായും നവീകരിച്ച ക്യാബിൻ എന്നിവയുമായി ഈ ന്യൂജെൻ റേഞ്ചർ അരങ്ങേറുന്നു.

വാഹനത്തിന് പുതിയ ഒരു ഇലക്‌ട്രിഫൈഡ് വേരിയന്റും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ഫോർഡ് റേഞ്ചർ 2022 അവസാനത്തോടെ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ മോഡലിനെപ്പോലെ, റേഞ്ചർ റാപ്‌റ്റർ പെർഫോമൻസ് വേരിയന്റും ജനപ്രിയ വൈൽഡ്‌ട്രാക്ക് പോലുള്ള പ്ലസ്ഷർ മോഡലുകളും ഉൾപ്പെടെ നിരവധി ബോഡി ടൈപ്പുകളിലും ട്രിം ലെവലുകളിലും പുതിയ റേഞ്ചർ വാഗ്ദാനം ചെയ്യും. കൂടാതെ, ലോഞ്ച് മുതൽ ഏകദേശം 600 ഔദ്യോഗിക ആക്‌സസറികൾ ഫോർഡ് വാഗ്ദാനം ചെയ്യും.

പുതിയ ഫോർഡ് റേഞ്ചറിന്റെ ക്യാബിനും പുതിയ ഡിസൈനിൽ പരിഷ്‍കരിച്ചിട്ടുണ്ട്. ഫോർഡിന്റെ സിങ്ക് 4 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഉള്ള പോർട്രെയിറ്റ്-ഓറിയന്റേറ്റഡ് ഒരു പുതിയ 10.0-ഇഞ്ച് അല്ലെങ്കിൽ 12.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ വിവിധ ട്രിം അനുസരിച്ച് ഡാഷ് ബോര്‍ഡിലുണ്ട്. കൂടാതെ ആറ് പുതിയ ഡ്രൈവിംഗ് മോഡുകൾക്ക് (മുമ്പ് റാപ്‌റ്ററിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ) അനുയോജ്യമായ രീതിയിൽ ഡിസ്‌പ്ലേ ക്രമീകരിക്കുകയും ചെയ്യുന്നു.

Read Also:- മുഖകാന്തി വര്‍ദ്ധിപ്പിക്കാൻ ഐസ് ക്യൂബ്

എന്നിരുന്നാലും, ഓഫ്-റോഡിംഗ് നിയന്ത്രണങ്ങളിൽ പലതും ഇപ്പോൾ ടച്ച്‌സ്‌ക്രീനിൽ കാണപ്പെടുന്നു, കൂടാതെ മറ്റ് ഉപയോഗപ്രദമായ വിവരങ്ങൾക്കും നിയന്ത്രണങ്ങൾക്കും ഒപ്പം ഡ്രൈവ്‌ലൈൻ, സ്റ്റിയറിംഗ് ആംഗിൾ, വെഹിക്കിൾ പിച്ച്, റോൾ ആംഗിളുകൾ എന്നിവയിലെ ഡാറ്റയും ഉൾപ്പെടുന്ന ഓഫ്-റോഡിംഗിനായി ഒരു പ്രത്യേക സ്‌ക്രീനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button