ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഡിസംബർ 15 മുതലാണ് രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കുന്നത്.
Also Read : അനുപമയെയും കെ.കെ രമയെയും ലൈംഗികമായി എം സ്വരാജ് ഫാന്‍സ് : ഇതൊന്നും തന്റെ അറിവോടെയല്ലെന്ന് എം സ്വരാജ്
ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. ഇതോടെ രാജ്യത്ത് രാജ്യാന്തര വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാകും. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പൂർണമായി നീക്കുന്നത്.
ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍ ബാധകമായി തുടരുന്ന വിമാനസര്‍വീസുകളുടെ പട്ടികയിലുള്ളത്.
Post Your Comments