Latest NewsEuropeNewsUKInternational

ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി: 31 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി 31 അഭയാർത്ഥികൾ മരിച്ചു. മരിച്ചവരിൽ 5 സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി.

Also Read:‘കൊവിഡിനെ ഒരിക്കലും നിർമാർജ്ജനം ചെയ്യാൻ സാധിക്കില്ല, നിയന്ത്രണം മാത്രമേ സാധ്യമാകൂ‘: ആരോഗ്യ വിദഗ്ധർ

അപകടത്തിൽ പെട്ട ഒരാളെ കാണാതായിട്ടുണ്ട്. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസിൽ നിന്നും ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലേക്ക് സഞ്ചരിക്കുകയായിരുന്ന അഭയാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അപകടസമയം 34 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

മരിച്ചവർ ഏതു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നത് വ്യക്തമല്ല. ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും തീരരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെ കാലെസിനു സമീപത്ത് മത്സ്യബന്ധനത്തിനായി പോയവരാണ് അപകടവിവരം ആദ്യമറിയുന്നത്.

ഇംഗ്ലീഷ് ചാനലിൽ ഇന്നുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിതെന്ന് ഫ്രഞ്ച് അധികൃതർ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര യോഗം വിളിച്ചു. അതേ സമയം ബോട്ടപകടവുമായി ബന്ധപ്പെട്ട് ബെൽജിയം അതിർത്തിയിൽ നിന്നും നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവർക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button