കൊച്ചി: ഭര്‍തൃഗ്രഹത്തിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയയുടെ രക്ഷിതാക്കളോട് മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചതായി മന്ത്രി പി രാജീവ് പ്രതികരിച്ചു. മോഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പി രാജീവിന്റെ പ്രതികരണം. മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പി രാജീവ് അറിയിച്ചു.
Read Also: വാക്‌സിനെടുക്കാൻ വിമുഖത കാണിക്കരുതെന്ന് മുഖ്യമന്ത്രി
അതേസമയം മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ടെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്നും എന്ത് പരാതിയുണ്ടെങ്കിയും നേരിട്ട് വിളിയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചെന്നും പിതാവ് ദില്‍ഷാദ് പ്രതികരിച്ചു. അതിനിടെ, ആത്മഹത്യ ചെയ്ത മോഫിയ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചു. ശരീരത്തില്‍ പല തവണ മുറിവേല്‍പ്പിച്ചു. മോഫിയയെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments