Latest NewsNewsIndia

ജനങ്ങൾ വികസനവും കാരുണ്യവും അറിഞ്ഞത് നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം : അമിത് ഷാ

ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ

ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിന് കീഴിലാണ് വടക്ക് -കിഴക്കൻ മേഖലയിലെ ജനങ്ങൾ വികസനവും കാരുണ്യവും എന്താണെന്ന് അറിഞ്ഞതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ സംരംഭകരും അവരുടെ ഒരു മേഖലയായി വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളെ പരിഗണിക്കണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

വടക്ക്-കിഴക്കൻ മേഖലയെ മുൻ കേന്ദ്രസർക്കാരുകൾ എന്നും അവഗണിച്ച ചരിത്രമേയുള്ളു.
എന്നാൽ നരേന്ദ്രമോദി സർക്കാരാണ് അവർക്ക് വികസനത്തിന്റെ വെളിച്ചം നൽകിയത്.
പ്രദേശത്തുണ്ടായ രാഷ്‌ട്രീയ സ്ഥിരത തന്നെ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു. മേഖലയിൽ മുൻ വർഷങ്ങളേക്കാൾ ശാന്തിയും സമാധാനവും പുലരുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Read Also  :  ‘ഭക്ഷണത്തില്‍ പോലും സംഘപരിവാര്‍ വര്‍ഗീയ വിഷം കലര്‍ത്തുന്നു’: ഹലാല്‍ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോൺഗ്രസ്

ഈ മേഖലയിൽ ഇനി വേണ്ടത് വ്യാണിജ്യമേഖലയുടെ സവിശേഷത ശ്രദ്ധയാണ്. മികച്ച
മുതൽ മുടക്കുകൾ നടത്താൻ വ്യവസായികളും സംരംഭകരും തയ്യാറാകണം. വടക്ക്-കിഴക്കൻ മേഖലയിലെ യുവജനങ്ങളുടെ കരുത്തും അദ്ധ്വാനശീലവും അവരുടെ നാട്ടിൽ ഉപയോഗിക്കപ്പെടണം. അതിനുള്ള എല്ലാ സഹായങ്ങൾക്കും കേന്ദ്ര സർക്കാർ മുൻപന്തിയിലുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button