കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണത്തില്‍ ഇളവുവരുത്തി താലിബാന്‍. ഇതേതുടര്‍ന്ന് ഖോര്‍ പ്രവിശ്യയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളിന് അനുമതി നല്‍കി. 7 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കാനുള്ള സംവിധാനമുള്ള സ്‌കൂളാണ് തുറന്നത്. ഫെറോസ്ഖോ എന്ന പടിഞ്ഞാറന്‍ പ്രവിശ്യാ തലസ്ഥാനത്തെ സ്‌കൂളിനാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്കായി ഖോര്‍ പ്രവിശ്യയിലെ എല്ലാ ജില്ലകളിലേയും സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന വിവരം ഫെറോസ്ഖോ കൗണ്‍സില്‍ മേധാവി സുല്‍ത്താന്‍ അഹമ്മദ് അറിയിച്ചു. സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്കായി തുറക്കാന്‍ തീരുമാനിച്ചതില്‍ ഏറെ സന്തോഷിക്കുന്നതായി സാമൂഹ്യപ്രവര്‍ത്തകനായ ഹബീബ് വാഹ്ദാത്ത് പറഞ്ഞു.
Post Your Comments