കൊല്ലം: കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വടക്കേവിള അയത്തിൽ ഗാന്ധിനഗർ -68 മനക്കര തെക്കതിൽ വീട്ടിൽ എസ്. ഷിയാസ് (19), അയത്തിൽ ജി.വി നഗർ 53 കാവുങ്കൽ തെക്കതിൽ വീട്ടിൽ ആർ. റെനീഫ് (20) എന്നിവരാണ് പൊലീസ് പിടിയിലായത്.
മൂന്നാം വർഷ വിദ്യാർഥിയായ മുഹമ്മദ് ആസിഫിനാണ് കുത്തേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ടി.കെ.എം കോളജ് ലൈബ്രറി ഹാളിന് മുന്നിൽവെച്ചാണ് പ്രതികൾ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
Read Also : അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിനു നേരെ ആക്രമണം : പ്രതികൾ അറസ്റ്റിൽ
ഇയാളുടെ സുഹൃത്തിന്റെ ബന്ധുവായ പെൺകുട്ടിയെ ഷിയാസ് ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചതിന്റെ വിരോധത്തിലാണ് രണ്ടാം വർഷ വിദ്യാർഥികളായ ഇവർ ആസിഫിനെ ആക്രമിച്ചത്. തുടർന്ന് റെനീഫ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആഴത്തിൽ കുത്തി മുറിവേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, വി.എസ്. ശ്രീനാഥ്, ജയൻ കെ. സക്കറിയ, സന്തോഷ്, ജാനസ് പി. ബേബി എ.എസ്.ഐ ഡെൽഫിൻ ബോണിഫസ്, സി.പി.ഒമാരായ സാജൻ, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments