കൊച്ചി: വിദ്യാർത്ഥിനി മോഫിയ പർവീന്റെ മരണത്തിൽ ആലുവ സി ഐക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഐ ജി ഹർഷിത അട്ടല്ലൂരി. ആലുവ ഡിവൈഎസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം സിഐക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും ഐ ജി ഹർഷിത മാധ്യമങ്ങളോട് പറഞ്ഞു. ആലുവ സിഐയെ ചുമതലകളിൽ നിന്ന് മാറ്റാത്തതിൽ പ്രതിഷേധിച്ച് അൻവർ സാദത്ത് എംഎൽഎ സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ അടക്കം പരാമർശമുണ്ടായ സി ഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്.
Read Also: ഇസ്രായേൽ സമാധാന കരാർ യാഥാർത്ഥ്യമാക്കി: അബുദാബി കിരീടാവകാശിയ്ക്ക് യുഎസ് അവാർഡ്
നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്‍റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായില്ല.
Post Your Comments