Latest NewsCarsNewsAutomobile

പുത്തൻ വിറ്റാര ബ്രെസ എസ്യുവി വിപണയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

മുംബൈ: മാരുതി സുസുക്കിയുടെ പുതിയ വിറ്റാര ബ്രെസ എസ്യുവിയുടെ റോഡ്-ടെസ്റ്റിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഹനം 2022 മധ്യത്തോടെ വിപണിയില്‍ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുക്കിയ വിറ്റാര ബ്രെസ അടുത്ത വര്‍ഷം അപ്ഡേറ്റ് ചെയ്യുന്ന മാരുതി സുസുക്കിയുടെ നിരവധി മോഡലുകളില്‍ ഒന്നായിരിക്കും. വിറ്റാര ബ്രെസയെ കൂടാതെ, ഒരു നവീകരിച്ച ബലേനോയെയും ഒരു പുതിയ ഓള്‍ട്ടോ ഹാച്ച്ബാക്കിനെയും മാരുതി സുസുക്കി പുറത്തിറക്കുമെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ന്റെ തുടക്കം മുതല്‍ വില്‍പ്പനയ്‌ക്കെത്തുന്നതാണ് നിലവിലെ വിറ്റാര ബ്രെസ. 2020-ല്‍ പെട്രോള്‍ എഞ്ചിനുമായി മാറുന്നതിനൊപ്പം മാരുതി ഇതിന് ഒരു ചെറിയ സൗന്ദര്യവര്‍ദ്ധക അപ്ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്യുവി ഇപ്പോള്‍ കാലഹരണപ്പെട്ടതായി തോന്നുന്നു. പുറത്തുവന്ന സ്പൈ ഷോട്ടുകളില്‍ കാണുന്ന അപ്ഡേറ്റ് ചെയ്ത വിറ്റാര ബ്രെസ ബോക്സി ഡിസൈനിംഗ് ഫോര്‍മുലയോട് ചേര്‍ന്നു നനില്‍ക്കും.

എന്നാല്‍ പുതിയതും വരാനിരിക്കുന്നതുമായ മാരുതി സുസുക്കി മോഡലുകള്‍ക്ക് അനുസൃതമായി പുതിയ സ്‌റ്റൈലിംഗ് സൂചകങ്ങളോടെയാകും മോഡല്‍ എത്തുക. നിലവിലെ മോഡലിന്റെ അതേ സുസുക്കി ഗ്ലോബല്‍ സി പ്ലാറ്റ്ഫോമില്‍ വിറ്റാര ബ്രെസ തുടരുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ ഗ്ലോബല്‍ NCAP ഇടിപരീക്ഷയില്‍ എസ്യുവിക്ക് ഫോര്‍ സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിച്ചിരുന്നു. പരീക്ഷണയോട്ടത്തിനിടെ പുറത്തുവന്ന ചിത്രങ്ങള്‍ ബാഹ്യഭാഗത്തിന്റെ അധികഭാഗം വെളിപ്പെടുത്തുന്നില്ല.

എന്നിരുന്നാലും, വാഹനത്തിന്റെ ഡോറുകളും റൂഫും നിലവിലെ എസ്യുവിക്ക് സമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാതിലുകള്‍ക്ക് പുറമെ, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഗ്രില്ലുകള്‍ എന്നിവ ഉള്‍പ്പെടെ മറ്റെല്ലാ ബോഡി പാനലുകളും പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിനേക്കാള്‍ വളരെ താഴ്ന്ന ലൈസന്‍സ് പ്ലേറ്റിന്റെ പ്ലേസ്മെന്റും വാഹനത്തിലുണ്ടാകും. വാഹനത്തിന്റെ കൂടുതൽ ഇന്റീരിയറിലെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

എന്നിരുന്നാലും അപ്ഡേറ്റ് ചെയ്ത വിറ്റാര ബ്രെസ, അതിന്റെ മുന്‍ഗാമിയെപ്പോലെ, പുതിയ മാരുതി സുസുക്കി മോഡലുകളുമായി ധാരാളം ഭാഗങ്ങള്‍ പങ്കിടും. വിപണി ലോഞ്ചിനായി തയ്യാറെടുക്കുന്ന 2022 ബലേനോയുടെ വിവിധ ഘടകങ്ങള്‍ ബ്രെസയും പങ്കിടും. ഫ്രണ്ട് സീറ്റുകള്‍, സ്വിച്ച് ഗിയര്‍, സ്റ്റിയറിംഗ് വീല്‍ എന്നിവയും അടുത്തിടെ ബലേനോ ടെസ്റ്റ്- സ്‌പെക്കില്‍ കണ്ടെത്തിയ അപ്ഡേറ്റ് ചെയ്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടാം.

Read Also:- ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നുണ്ടോ?

2020 ലെ വിറ്റാര ബ്രെസയില്‍ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല്-സ്പീഡായിരിക്കും ട്രാന്‍സ്മിഷന്‍. ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും പ്രതീക്ഷിക്കാം. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സണ്‍, റെനോ കിഗര്‍, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയവരായിരിക്കും പുതിയ വിറ്റാര ബ്രെസയുടെ മുഖ്യ എതിരാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button