തിരുവനന്തപുരം: ഹലാൽ വിവാദത്തെ തുടർന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫുഡ് സ്ട്രീറ്റ് ആരംഭിച്ചിരിക്കുകയാണ് ഡി വൈ എഫ് ഐ. ഭക്ഷണത്തിന് മതമില്ലെന്നും, നാടിനെ വിഭജിക്കുന്ന ആർ.എസ്.എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തുകയെന്നുമുള്ള ഹാഷ് ടാഗിലാണ് ഫുഡ് സ്ട്രീറ്റ് നടത്തുന്നത്. ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ് എന്ന് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read:യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യാസഹോദരനടക്കമുള്ള പ്രതികൾ റിമാൻഡിൽ
‘നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി. ‘തുപ്പി’ കൊടക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ്’, എസ് സതീഷ് ആരോപിക്കുന്നു
ഒരു പൊതുപരിപാടിയിൽ വിതരണം ചെയ്യാൻ വച്ച ഭക്ഷണത്തിൽ പണ്ഡിതൻ തുപ്പുന്ന വീഡിയോ വൈറലായതോടെയാണ് ഹലാൽ വിവാദം ആരംഭിയ്ക്കുന്നത്. അതിനെതിരെ വലിയ വിമർശനങ്ങളും നടപടികളും രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും നടത്തിയിരുന്നു. ഇപ്പോൾ അതേ തുപ്പൽ വിവാദത്തെ അനുകൂലിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ ഫുഡ് സ്ട്രീറ്റ് നടത്തിയതെന്ന പരിഹാസമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.
Post Your Comments