Latest NewsNewsIndia

ദില്ലിയിലെ വായു മലിനീകരണം കനക്കുന്നു: രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ദില്ലി : ദില്ലിയിലെ വായു മലിനീകരണം കനക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതിയുടെ വിമർശനം. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ ഇത്രയും വർഷം ഉദ്യോഗസ്ഥർ എന്തു ചെയ്യുക ആയിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

Also Read : സിറിയയിൽ ഇസ്രായേൽ ന‌ടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

കർഷകരുമായി കൂടി ആലോചന നടത്തി വിവരങ്ങൾ അറിയിക്കണമെന്ന് ചിഫ് ജസ്റ്റിസ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. കാലാവസ്ഥ മോശം ആയ ശേഷമാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിമർശിച്ചു. സാഹചര്യം മോശമാകുന്നത് വരെ നോക്കി ഇരിക്കരുതെന്നും മൂന്നംഗ ബെഞ്ച് നിർദേശിച്ചു.

കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന വിഷയം പ്രത്യേകം പരിഗണക്കാമെന്നും സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആണ് ഇപ്പോൾ പരിഗണന നൽകേണ്ടത് എന്നും എൻ വി രമണ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button