കൊച്ചി : ആലുവയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭര്‍തൃവീട്ടുവാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പൊലീസ് സംസാരിച്ചതാണ് മോഫിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും വി.ഡി സതീശന് പറഞ്ഞു.
കേരളത്തിലെ ഒരു പൊലീസ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്കു പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പൊലീസ് പെരുമാറായതെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കേണ്ട എന്ത് ബാധ്യതയാണ് മുഖ്യമന്ത്രിക്കുള്ളത്? എം.ജി സര്‍വകലാശാലയില്‍ പരസ്യമായി അപമാനിക്കപ്പെട്ട എ.ഐ.എസ്.എഫ് വനിതാ നേതാവിന് പോലും നീതി നിഷേധിക്കപ്പെട്ടു. പിന്നെ ആര്‍ക്കാണ് നീതി ലഭിക്കുന്നത്? പൊലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പരാതി നല്‍കാനെത്തുന്ന പെണ്‍കുട്ടികള്‍ മോശക്കാരികളാണെന്ന മുന്‍വിധിയോടെയാണ് പൊലീസ് പെരുമാറുന്നത്. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും പെണ്‍കുട്ടികള്‍ ഭയപ്പെടുകയാണ്. എന്ത് നീതിയാണ് നടപ്പാക്കുന്നത്? സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പൊലീസുകാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് സതീശന് ആവശ്യപ്പെട്ടു.
Post Your Comments