കായംകുളം: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ എഴുപത്തിയെട്ടുകാരൻ പിടിയിൽ. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് അമ്പാടിയില്‍ വാസുദേവനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വീട്ടിലെ പതിമൂന്നുകാരനെ സമീപത്തുള്ള ആള്‍താമസം ഇല്ലാത്ത വീടിന്റെ പുറകില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ മാതാവാണ് പോലീസില്‍ പരാതി നൽകിയത്. നേരത്തെ വാസുദേവന്റെ വീട്ടില്‍ വെച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി കുട്ടി പോലീസിന് മൊഴി നൽകി. കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments