KeralaLatest NewsNewsCrime

ഭർത്താവിനെ ചതിച്ച് പണവും സ്വർണവും കവർന്നു, മക്കളെ ഉപേക്ഷിച്ചു: ക്രിമിനലായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആലപ്പുഴ മായിത്തറ സ്വദേശി അരുൺ എന്ന ഡോൺ അരുണിനെയും യുവതിയെയുമാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്

അന്തിക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പൊലീസ് പിടിയിലായി. സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം കാമുകനൊപ്പം സ്വർണവും പണവും കവർന്ന് കടന്നു കളയുകയായിരുന്നു. പ്രവാസിയായ ഭർത്താവിൽ നിന്നും 3 ലക്ഷത്തോളം രൂപയും, ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണവും തന്ത്രപൂർവം ഇരുവരും കൈക്കലാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Also Read :  ട്രെ​യി​നി​ല്‍ 33കാരിയ്ക്ക് നേരെ ലൈം​ഗീകാതിക്രമം : പ​തി​നേ​ഴു​കാ​ര​ന്‍ അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആലപ്പുഴ മായിത്തറ സ്വദേശി അരുൺ എന്ന ഡോൺ അരുണിനെയും യുവതിയെയുമാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. ഗുണ്ടാ നേതാവ് കൂടിയായ കാമുകൻ അരുണിനെതിരെ പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹൈവേ റോബറി കേസ്, ആലപ്പുഴ ചേർത്തല, മുഹമ്മ, എന്നിവടങ്ങളിൽ അടിപിടി കേസ്, മലപ്പുറത്ത് പൊതുമുതൽ നശിപ്പിച്ച കേസ് എന്നിവ നിലവിലുണ്ട്.

അന്തിക്കാട് സബ് ഇൻസ്‌പെക്ടർ കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തിൽ അന്തിക്കാട് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അസീസ് എം.കെ,​ സി.പി.ഒമാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ: രാജി എന്നവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button