കട്ടപ്പന: കട്ടപ്പന നഗരസഭ വനിത സഹകരണ സംഘത്തിൽ വൻ തട്ടിപ്പ്. വ്യാജ ഒപ്പിട്ട് 40 ലക്ഷം കവർന്നതായാണ് ആരോപണം.സംഘത്തിലെ ഓഹരി ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ജാമ്യം നിർത്തിയാണ് തട്ടിപ്പ് നടത്തിയത്. പണം തിരിച്ചടക്കാതെ ഇവർക്ക് നോട്ടീസ് വന്നതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. വാഴവര, നിർമലസിറ്റി തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന മൂഴികുഴിയിൽ വത്സമ്മ ജോസഫ്, പീടികയിൽ മോളി ജോസഫ്, തേക്കുംകാട്ടിൽ മിനി സാബു, പുത്തൻതറയിൽ ശോഭന ശ്രീധരൻ, ഇളംതുരുത്തിയിൽ അന്നമ്മ മാത്യു എന്നിവർക്ക് മാത്രം അഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്പ്പെട്ടത്.
Also Read : എണ്ണവില തടയാന്‍ മറ്റ് രാജ്യങ്ങളുമായി ഏകോപന നീക്കം: ഇന്ത്യ കരുതല്‍ ശേഖരം പുറത്തെടുക്കും
ഇവർ അഞ്ചുപേരും കട്ടപ്പന പൊലീസിൽ പരാതി നൽകി. വത്സമ്മ ജോസഫിന്റെ വ്യാജ ഒപ്പിട്ട് മേരികുട്ടി ജോസഫ് എന്നയാൾ 43,000 രൂപയും ആൽബി വർഗീസ് എന്നയാൾ 25,000 രൂപയും മോളി ജോസഫിന്റെ വ്യാജ ഒപ്പിട്ട് മേരിക്കുട്ടി ജോസഫ് 42,460 രൂപയും 43,500 രൂപയും മോളമ്മ ജോസഫ്, ട്രീസ മോൾ വർഗീസ് എന്നിവർ 25,000 രൂപ വീതവും തട്ടിയെടുത്തു. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂയെന്ന് അന്വേഷണ സംഘം പറഞ്ഞു.
Post Your Comments