Latest NewsNewsInternational

ബസിന് തീപിടിച്ച് 12 കുട്ടികള്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് ദാരുണാന്ത്യം

സോഫിയ : ബള്‍ഗേറിയയില്‍ ബസപകടത്തില്‍ 45 പേര്‍ക്ക് ദാരുണാന്ത്യം. ബള്‍ഗേറിയന്‍ തലസ്ഥാന നഗരിയായ സോഫിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഹൈവേയിലാണ് അപകടം ഉണ്ടായത്. നാല്‍പത്തിയഞ്ച് പേര്‍ മരണമടഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയര്‍ സേഫ്റ്റി ആന്‍ഡ് സിവില്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അറിയിച്ചതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍പ്പെട്ട ബസില്‍ 12 കുട്ടികള്‍ ഉണ്ടായിരുന്നതായി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ പ്രധാന നഗരങ്ങളിലൊന്നായ ഇസ്താംബുളില്‍ നിന്ന് വടക്കന്‍ മസഡോണിയയിലെ സ്‌കോപ്‌ജെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Read Also : എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് തിരിച്ചടി: രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ

ഇസ്താംബുളിലേയ്ക്ക് അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ പോയ യാത്രാസംഘം തിരികെ സ്‌കോപ്‌ജെയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button