Latest NewsNewsMenWomenLife StyleHealth & Fitness

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവർക്കും ഉയര്‍ന്ന കൊളസ്ട്രോളുള്ളവർക്കും വെളുത്തുള്ളി ഉത്തമം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോളുള്ളവരും വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മല്‍ഹോത്ര പറയുന്നത്

ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് അടുക്കളകളില്‍ എപ്പോഴും കാണപ്പെടുന്ന വെളുത്തുള്ളിയെ ആണ് നാം ആശ്രയിക്കാറ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വെളുത്തുള്ളിക്ക് വലിയ പങ്കുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ‘അലിസിന്‍’ എന്ന പദാര്‍ത്ഥമാണ് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോളുള്ളവരും വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മല്‍ഹോത്ര പറയുന്നത്. ഈ രണ്ട് അവസ്ഥകളെയും നിയന്ത്രിച്ചു നിര്‍ത്താന്‍ വെളുത്തുള്ളി ശരീരത്തെ സഹായിക്കും.

Read Also : അത്താഴം കഴിക്കേണ്ടത് എപ്പോൾ ?

രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമായി ഉയരുന്നതും, കൊളസ്ട്രോള്‍ ലെവല്‍ കൂടുന്നതുമെല്ലാം നേരിട്ട് ഹൃദയത്തെ ബാധിക്കാറുണ്ടെന്ന് നമുക്കറിയാം. ഹൃദയാഘാതത്തിന് വരെ ഇവ കാരണമാകാറുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button