KozhikodeNattuvarthaLatest NewsKeralaNews

ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ കെ.എസ്​.ആർ.ടി.സി ബസിൽ നിന്ന്​ ഇറക്കിവി​ട്ടെന്ന്​ പരാതി

കോ​ഴി​ക്കോ​ടു ​നി​ന്ന്​ ​ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ താ​മ​ര​ശ്ശേ​രി​യിലാണ് ഇവരെ ക​ണ്ട​ക്​​ട​ർ ഇ​റ​ക്കി​വി​ട്ട​ത്

കോ​ഴി​ക്കോ​ട്​: ചികിത്സയ്ക്ക് പോവുകയായിരുന്ന കു​ടും​ബ​ത്തെ രാ​ത്രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ​ നി​ന്ന്​ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. മൂ​ടാ​ടി സ്വ​ദേ​ശി​ക​ളാ​യ കെ.​വി. ഫാ​ത്തി​മ, സു​ബൈ​ദ, ഷാ​ഹു​ൽ എ​ന്നി​വ​രെ​യാ​ണ് ബസിൽ നിന്ന് ഇറക്കിവിട്ടത്.​

ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെയാണ് സംഭവം. കോ​ഴി​ക്കോ​ടു​ നി​ന്ന്​ ​ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ താ​മ​ര​ശ്ശേ​രി​യിലാണ് ഇവരെ ക​ണ്ട​ക്​​ട​ർ ഇ​റ​ക്കി​വി​ട്ട​ത്. പു​ട്ട​പ​ർ​ത്തി​യി​ലെ സാ​യി ആ​ശു​പ​ത്രി​യി​ൽ ഫാ​ത്തി​മ​യു​ടെ ഓ​പ​റേ​ഷ​നാ​യി പോ​വു​ക​യാ​യി​രു​ന്നു കു​ടും​ബം.

Read Also : മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഓ​ൺ​ലൈ​നാ​യിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​പ്പോ​ൾ ര​ണ്ട്​ വാ​ക്​​സി​നും ചെ​യ്​​തോ എ​ന്ന്​ മാ​ത്ര​മാ​ണ്​ ചോ​ദി​ച്ചതെ​ന്നും ബ​സ്​ താ​മ​ര​ശ്ശേ​രി​യി​ൽ എ​ത്താ​റാ​യ​പ്പോ​ൾ ആ​ർ.​ടി.​പി.​സി.​ആ​ർ ഫ​ലം ക​ണ്ട​ക്​​ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട്​ ഇ​റ​ക്കി​വി​ടു​ക​യു​മാ​ണു​ണ്ടാ​യ​തെ​ന്ന്​ കു​ടും​ബം പ​റ​യുന്നു.

തുടർന്ന് കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button