KeralaLatest NewsNews

ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാംപിൾ ശേഖരിച്ചു: തിരിമറിക്ക് സാധ്യതയെന്ന് അനുപമ

തന്റെയും ഭർത്താവിന്റെയും കുട്ടിയുടെയും ഡിഎൻഎ സാംപിൾ ഒരുമിച്ച് എടുക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അനുപമ പ്രതികരിച്ചു.

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാംപിൾ ശേഖരിച്ചത്. അനുപമയുടെയും പങ്കാളിയുടെയും സാംപിൾ രണ്ടരയ്ക്കു ശേഖരിക്കും. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചെന്ന് അനുപമ പ്രതികരിച്ചു.

Read Also: കാട്ടുപന്നികൾ ക്ഷുദ്രജീവികൾ തന്നെ: ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി

തന്റെയും ഭർത്താവിന്റെയും കുട്ടിയുടെയും ഡിഎൻഎ സാംപിൾ ഒരുമിച്ച് എടുക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അനുപമ പ്രതികരിച്ചു. ‘തെറ്റു ചെയ്തവർക്കു സാംപിൾ എടുക്കാനുള്ള ഉത്തരവാദിത്തം കൊടുത്താൽ അവർ പ്രതികാര മനോഭാവത്തോടെ പെരുമാറും. ഡിഎൻഎ സാംപിൾ എടുക്കുന്ന കുഞ്ഞ് തന്റെതാണെന്ന് ഉറപ്പാക്കാനാകില്ല. മാതാപിതാക്കളുടെയും കുട്ടിയുടെയും ഡിഎൻഎ പരിശോധന ഒരുമിച്ച് ചെയ്യാൻ എന്തു കൊണ്ടാണ് തയാറാകാത്തതെന്ന് അധികൃതർ വ്യക്തമാക്കണം’-അനുപമ പറഞ്ഞു.

shortlink

Post Your Comments


Back to top button