Latest NewsNewsIndia

ആന്ധ്രയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള റായല ചെരുവ് ബണ്ടില്‍ വിള്ളല്‍: 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു

0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷി മാത്രമേ ബണ്ടിനുള്ളൂ

തിരുപ്പതി: ആന്ധ്രാപ്രദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രധാനമായ റായല ചെരുവ് ബണ്ടില്‍ വിള്ളല്‍. ഞായറാഴ്ച പുലര്‍ച്ചയോടെ ബണ്ടില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയും മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ബണ്ട് തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്.

Read Also : നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും: വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹാജരാകില്ല

ആര്‍സി രാമപുരത്തുള്ള സ്വകാര്യ എന്‍ജിനിയറിംഗ് കോളേജ്, തിരുപ്പതിക്ക് സമീപമുള്ള സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഗ്രാമവാസികളെ മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ഇതിനിടെ ജലസംഭരണിയുടെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു.

നിലവില്‍ ബണ്ടില്‍ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷി മാത്രമേ ബണ്ടിനുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്ധ്രാപ്രദേശില്‍ പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് ബണ്ടിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button