Latest NewsKeralaIndiaNews

‘യഥാർത്ഥ അമ്മയ്ക്കു നീതി ലഭിക്കണം’: കണ്ണീരോടെ ആന്ധ്രദമ്പതികൾ, കുഞ്ഞിനെ യാത്രയാക്കിയത് പുതിയ ഉടുപ്പുകൾ നൽകി

തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. കുഞ്ഞിനെ വാങ്ങാൻ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്. വാർത്തകളിലൂടെ വിവരങ്ങൾ അറിഞ്ഞിരുന്ന ദമ്പതികൾ യഥാർത്ഥ അമ്മയ്ക്കു നീതി ലഭിക്കണമെന്നാണ് കരുതുന്നത്.

Also Read:കൊവാക്‌സിൻ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം: അനുമതി നൽകി കാനഡ

ഇത്രയും നാൾ സ്വന്തം കുഞ്ഞിനെ പോലെ തന്നെ ഓമനിച്ച് വളർത്തിയ പൊന്നോമനയെ ഉദ്യോഗസ്ഥ സംഘത്തിനു കൈമാറുമ്പോൾ ആ ദമ്പതികൾ അക്ഷരാർത്ഥത്തിൽ കരയുകയായിരുന്നു. പുതിയ വസ്ത്രങ്ങളടക്കം നൽകിയാണ് ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത്. സമ്മർദ്ദത്തിന്റെ ആവശ്യമില്ലാതെ തന്നെ ദമ്പതികൾ കുഞ്ഞിനെ നൽകാൻ തയ്യാറായി എന്നാണു റിപ്പോർട്ട്. ദത്തെടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ദമ്പതികൾ ഉദ്യോഗസ്ഥരോടു പറഞ്ഞു.

താൽക്കാലിക ദത്തിന് ഏൽപിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽനിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാർഗം തിരുവനന്തപുരത്തെത്തിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിർമല ശിശുഭവനിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button