കാസര്‍കോഡ് : ഗോവയില്‍ നിന്ന് തൃശൂരിലേയ്ക്ക് പെയിന്റ് കൊണ്ടുവന്നിരുന്ന ലോറിയില്‍ നിന്ന് സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടി. കാസര്‍കോട് നീലേശ്വരത്ത് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 1800 ല്‍ അധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു.
Read Also : സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ
ലോറിയില്‍ പെയിന്റ് പാത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റും മദ്യവും കണ്ടെടുത്തത്. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ലോറിയിലായിരുന്നു കടത്ത്. ഇത്തരത്തില്‍ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ സ്പിരിറ്റ് വേട്ട നടന്നത്. കേസുമായി ബന്ധപ്പെട്ട് ഗോവയില്‍ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് എക്സെസ് തീരുമാനം.
Post Your Comments