തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാഴാഴ്ചയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. മലയോര മേഖലകളില്‍ മഞ്ഞ അലര്‍ട്ട് ആണെങ്കിലും ഒറ്റപ്പെട്ട കനത്ത മഴയായതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ച ഭാഗങ്ങളിലാണ് ജാഗ്രത വേണ്ടത്.
Read Also : ‘അഞ്ജനയും അബ്ദുറഹ്മാനും പ്രണയത്തില്‍’: സൗഹൃദ സംഘത്തിലെ അഞ്ചാമന്റെ വാക്കുകൾ ഇങ്ങനെ..
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് സൂചന. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ മദ്ധ്യ കിഴക്കന്‍ അറബിക്കടല്‍ ഭാഗത്താണ്. ബംഗാള്‍ ഉള്‍ക്കടലില്‍ അന്റമാന്‍ കടലിടനടുത്തും ഒരു ചക്രവാത ചുഴിയുണ്ട്. എന്നാല്‍ ഇവ കേരളത്തിന് അത്ര പ്രശ്നമുണ്ടാക്കിയേക്കില്ലെന്നാണ് നിലവിലെ സൂചനകള്‍. ഇവയുടെ സാന്നിദ്ധ്യത്താല്‍ ആന്ധ്ര, തമിഴ്നാട് തീരത്തി കനത്ത മഴയും വെളളപ്പൊക്കവുമുണ്ടായിരുന്നു.
Post Your Comments