മധ്യപ്രദേശ്: പ്രണയിച്ച് വിവാഹം കഴിച്ച മകളെ അച്ഛന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭോപ്പാലിലെ സമസ്ഗഡ് വന പ്രദേശത്ത് നിന്ന് സേഹോറിലെ ബില്‍സ്ഗഞ്ച് സ്വദേശിയായ യുവതിയുടെയും നവജാത ശിശുവിന്റെയും മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
ഇതര മതക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ഇരുപത്തിനാലുകാരി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ദീപാവലി ദിവസം തന്റെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി മൂത്ത സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയുടെ വീട്ടില്‍ വച്ച് നവംബര്‍ അഞ്ചിന് കുഞ്ഞ് രോഗത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചു പോയ വിവരം പിതാവിനെ മൂത്ത സഹോദരി അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പിതാവും യുവതിയുടെ സഹോദരനും മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെന്ന വ്യാജേന യുവതിയെ വനപ്രദേശത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്പത്തഞ്ചുകാരനായ പിതാവ് യുവതിയെ പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം ദൃക്‌സാക്ഷിയായി യുവതിയുടെ 25കാരനായ സഹോദരന്‍ കാവല്‍ നില്‍ക്കുകയായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹത്തിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം.
പൊലീസ് അന്വേഷണത്തിടെ നടന്ന ചോദ്യം ചെയ്യലില്‍ മരിച്ചത് തന്റെ സഹോദരിയാണെന്നും പിതാവും സഹോദരനുമാണ് കൊലപാതകം നടത്തിയെന്നും മൂത്ത സഹോദരി വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത പ്രതികള്‍ കുറ്റകൃത്യം സമ്മതിച്ചു.
Post Your Comments