മിക്കവരും ഉറങ്ങുമ്പോള്‍ കിടക്കയില്‍ത്തന്നെയാണ് ഫോൺ വെയ്ക്കുന്നത്. എന്നാൽ, ഫോണ്‍ അടുത്തുവെച്ച് ഉറങ്ങിയാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഉറങ്ങുമ്പോള്‍ ഫോണ്‍ അടുത്തിരിക്കുന്നത്, തലച്ചോറിലെ ക്യാന്‍സറിനുള്ള സാധ്യത കൂട്ടുമെന്ന് എക്‌സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തരംഗങ്ങളാണ് ക്യാന്‍സറിന് കാരണമാകുന്നതത്രെ. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കും ഫോണ്‍ റേഡിയേഷന്‍ കാരണമാകും. ഇതുകൂടാതെ, റേഡിയേഷന്‍ കാരണം പുരുഷന്മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഫോണില്‍നിന്ന് സിഗ്‌നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന്‍ ചുറ്റിലും വ്യാപിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തിപ്പെടുന്നു.
Read Also : പതിനായിരം ക്യാമറകളും റഡാർ സംവിധാനവും: ഗതാഗതം സുഗമമാക്കാൻ നടിപടികളുമായി ആർടിഎ
തലച്ചോറിലെ മൃദുവായ കോശങ്ങളെ റേഡിയേഷന്‍ തരംഗങ്ങള്‍ ബാധിക്കുകകയും ചെയ്യുന്നു. ഇങ്ങനെയാണ് റേഡിയേഷന്‍ കാരണം വളരെവേഗം തലച്ചോറില്‍ ക്യാന്‍സറോ ട്യൂമറോ ഉണ്ടാകുന്നത്. അതിനാലാണ് ഉറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ കിടക്കയില്‍നിന്ന് മാറ്റിവെക്കണമെന്ന് പഠനസംഘം നിര്‍ദ്ദേശിക്കുന്നത്.
Post Your Comments