ഇന്ന് പ്രാതലിന് ഒരു അടിപൊളി കൊഞ്ചപ്പം തയ്യാറാക്കിയാലോ? കൊഞ്ചപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
അപ്പത്തിന് ആവശ്യമായ സാധനങ്ങൾ
പച്ചരി – അരക്കിലോ
പഞ്ചസാര – ഒരു ടീസ്പൂൺ
തേങ്ങ വെളളം (പുളിപ്പിച്ചത്) – ഒരു കപ്പ്
വറുത്ത അരിപ്പൊടി – 1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
Read Also : വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല..!!
തയ്യാറാക്കുന്ന വിധം
കുതിർത്ത അരി കുറച്ച് വെളളമൊഴിച്ച് നന്നായി അരക്കണം. ഇതിലേക്ക് പുളിപ്പിച്ച തേങ്ങ വെളളവും പഞ്ചസാരയും വറുത്ത അരിപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് എട്ടു മണിക്കൂർ വെക്കണം. അപ്പ ചട്ടി ചൂടാക്കി എണ്ണ പുരട്ടിയ ശേഷം മാവൊഴിച്ച് പരത്തുക. മുപ്പത് സെക്കന്റ് മൂടിവെച്ചശേഷം തുറന്ന് അപ്പത്തിനു നടുക്കായി രണ്ടോ മൂന്നോ കൊഞ്ചും ചാറും ഒഴിക്കുക. മൂടി വെച്ച് കുറച്ചുകൂടി നേരം വേവിക്കുക. കൊഞ്ചപ്പം തയാർ
കൊഞ്ച് കറി തയാറാക്കുന്നതിന് ആവശ്യമായവ
കൊഞ്ച് – അരക്കിലോ
തക്കാളി – 2
സവാള – 3
ഇഞ്ചി- വെളുത്തുളളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
കറിപ്പൊടി – 1 ടേബിൾസ്പൂൺ
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
തേങ്ങാപ്പാൽ – 2 ടേബിൾസ്പൂൺ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുളളി ചതച്ചതും സവാള അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കറിപ്പൊടിയും തക്കാളി അരിഞ്ഞതും ചേർക്കണം. എണ്ണ തെളിയുമ്പോൾ ഇതിലേക്ക് കൊഞ്ച് ഉപ്പ് ചേർത്ത് കറിവേപ്പിലയും ഇട്ട് ഇളക്കി നന്നായി വേവിച്ചെടുക്കണം. കറി കുറുകി കട്ടിയാവുമ്പോൾ ഇറക്കിവെച്ച് തേങ്ങാപ്പാൽ ചേർത്ത് ഉപയോഗിക്കാം.
Post Your Comments