കൊച്ചി: തന്റെ സിനിമയുടെ പണിപ്പുരയിലാണ് താനെന്നും രാവിലെ മുതൽ പാതിരാത്രി വരെ കംപ്യൂട്ടറിന്റെ മുന്നിലാണ് താനെന്നും അലി അക്ബർ പറയുന്നു. തന്റെ സിനിമയിൽ വാരിയം കുന്നന്റെ അക്രമങ്ങളെ കുറിച്ച് 10 ശതമാനം പോലും ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇത് അച്ഛനും അമ്മയ്ക്കും മക്കൾക്കും ഒപ്പം ഇരുന്നു കാണാൻ പറ്റുന്ന ചിത്രം ആണെന്നും ചുരുളി പോലെ അല്ലെന്നും അലി അക്ബർ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
സമയമില്ല.. സമയമില്ല.. പ്രഭാതം മുതൽ പാതിരാത്രി വരെ കമ്പ്യൂട്ടറിന് മുന്നിലാണ്, പത്തുപേരുടെ പണി ഒറ്റയ്ക്ക് ചെയ്യുമ്പോൾ നല്ല ടെൻഷൻ ഉണ്ട്, സത്യം സത്യമാവാൻ വേണ്ടി പരമാവധി പണിപ്പെടുന്നു,.. എന്റെ സിനിമ ചുരുളിയല്ല അച്ഛനും അമ്മയ്ക്കും മകൾക്കും ഒരുമിച്ചു കാണണം, അപ്പോൾ പോലും 1921 ലെ ക്രൂരതയുടെ 10 %പോലും ഞാൻ കാണിക്കില്ല, അത് കണ്ടിരിക്കാൻ പ്രേക്ഷകന് കഴിയില്ല,
കയ്യിൽ നിങ്ങൾ തന്ന ഭിക്ഷ അതും ചെറിയ ഭിക്ഷ അതുകൊണ്ട് എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നു, മിത്രങ്ങൾ ഒരു ശതമാനമെങ്കിൽ ശത്രുക്കൾ 99 ശതമാനം അവരുടെ പുലയാട്ടുകൾക്ക് മുൻപിൽ മുട്ട് മടക്കാതെ സധൈര്യം ഞാനും നിങ്ങളും മുൻപോട്ടു പോയി, എന്നേ അരച്ച് കലക്കി കൊടുത്താൽ വടിച്ചു നക്കാൻ കാത്തിരിക്കുന്ന സുടാപ്പികൾ കൊലവിളിയുമായി പിന്നാലെയുണ്ട്, അവർക്ക് തുപ്പലിനെ ന്യായീകരിക്കാൻ ആയിരം നാവുള്ളപ്പോൾ വാരിയൻ കുന്നനേ മസിൽ മാനാക്കാനും ആയിരം നാവുണ്ടാവും, അപ്പോഴും ഇയ്യാളൊരു കീടമായിരുന്നു എന്ന് പറയാനുള്ള ആർജ്ജവം നമുക്കും വേണം…
1921 ഹിന്ദു വംശഹത്യയുടെ സത്യം സത്യമായി എത്തും…
എന്റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട്.. നിങ്ങൾ തന്ന ഭിക്ഷയുടെ അളവുകോൽ വച്ച് ഞാൻ പരമാവധി വിയർപ്പൊഴുക്കുന്നുണ്ട്… കൂടെ വേണം…
പ്രാർത്ഥന ഉണ്ടാവണം..
നിങ്ങളുടെ പ്രാർത്ഥന അതുതന്നെയാണെന്റെ വിജയം…
എന്റെ കൂടെയുണ്ടാവണം….
എന്നേ ഇല്ലാതാക്കുവാൻ കൊതിക്കുന്ന എല്ലാ സുടാപ്പികൾക്കും നല്ല നമസ്കാരം
ഞാൻ ഇവിടെ ഉണ്ടാവും,നിങ്ങൾ വെട്ടിയാൽ ശ്വാസം ബാക്കിയുണ്ടങ്കിൽ ഗാന്ധിയെപ്പോൽ രാമാ എന്ന് വിളിച്ചിട്ടേ ഉയിര് വിടൂ…
നന്ദി
Aliakbar
Post Your Comments