KeralaLatest NewsNews

ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കുന്ന ഒ​ന്നും സ​ർ​വേ​യി​ലി​ല്ല, ആനുകൂല്യം കുറയ്​ക്കാ​നല്ല മുന്നാക്ക സർവേയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക​ക്കാ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രി​ലെ സ​ർ​വേ , ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നോ കു​റ​യ്​​ക്കാ​നോ അല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കുന്ന ഒ​ന്നും സ​ർ​വേ​യി​ലി​ല്ല. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കാനോ ഉ​ത്ത​രം പ​റ​യാനോ യാതൊരു സ​മ്മ​ർ​ദ​വും ചെ​ലു​ത്തില്ല. പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ള്ളൂ​യെന്നും മുഖ്യമന്ത്രി പറഞ്ഞു. സ​ർ​വേ ഉ​ദ്​​ഘാ​ട​നം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളാ​യി അം​ഗീ​ക​രി​ച്ച 164 വി​ഭാ​ഗ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാനാ​ണ്​ മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ ക​മീ​ഷ​ൻ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button