കോഴിക്കോട് : റേഷൻ കട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തിൽ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുത്ത റേഷൻ കടകളിൽ മറ്റും ഭക്ഷ്യ വസ്തുക്കൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അവശ്യ സമയം വന്നാൽ കിറ്റ് വീണ്ടും നൽകുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് സംസ്ഥാനത്ത് കിറ്റ് വിതരണം നടത്തിയത്. എന്നാൽ, ഇനി കിറ്റ് നൽകില്ലെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്, ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല. ഇതായിരുന്നു ഭക്ഷ്യമന്ത്രി ഇന്നലെ നടത്തിയ പ്രതികരണം.
Post Your Comments