മസ്‌കത്ത്: ഒമാനിൽ മലയാളി വിദ്യർത്ഥി തൂങ്ങി മരിച്ച നിലയിൽ. ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലാണ് സംഭവം. തൃശൂർ തൃപ്രയാർ സ്വദേശി വിനയന്റെ മകൻ വിമൽ കൃഷ്ണനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 15 വയസായിരുന്നു.
ഇബ്രി ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് വിമൽ കൃഷ്ണൻ. വെള്ളിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇബ്രിയിലെ സയൻസ് കോളജ് അധ്യാപകനാണ് വിനയൻ. ഭക്ഷണം വാങ്ങാനായി പുറത്തുപോയ അദ്ദേഹം തിരികെ വീട്ടിലെത്തിയപ്പോഴാണ് വിമലിനെ മരിച്ച നിലയിൽ കണ്ടത്.
Post Your Comments