KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് മഴ തുടരും: വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച തീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാടിന് മുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ കാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ജില്ലകളില്‍ യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മലയോര മേഖലകളിലും വനമേഖലകളിലും കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച തീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാടിന് മുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ കാരണം.

Read Also : രാജ്യത്ത് 600 വായ്പ ആപ്പുകള്‍ നിയമവിരുദ്ധം: ആളുകളുടെ ജീവനെടുക്കുന്നു, നിയന്ത്രണം വേണമെന്ന് റിസര്‍വ് ബാങ്ക് സമിതി

അതേസമയം ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യത. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചില്‍ റോഡും തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം വിലക്കിയിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള നാല് തെരുവുകളും ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്.

തിരുപ്പതിയില്‍ കുടുങ്ങിയ നൂറ് കണക്കിന് തീര്‍ത്ഥാടകരെ ഹോട്ടലുകളിലും വഴിയില്‍ ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്കും മാറ്റി. ആന്ധ്രയിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കഡപ്പ, നെല്ലൂര്‍, ചിറ്റൂര്‍ അടക്കം തീരമേഖലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button