
ആലുവ: കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്നും 100 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
അലപ്ര സ്വദേശി സഫീർ മൊയ്തീൻ, തോട്ടുമുക്കം സ്വദേശി ഹാഷിം, വെങ്ങോല സ്വദേശി ജസീൻ പി. ജലീൽ, ഉളിയന്നൂർ സ്വദേശി ആസിഫ് എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ ആലുവയ്ക്ക് സമീപം വെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.
Read Also : യുവതിയെ ബൈക്കില്‍ പിന്തുടർന്ന് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ
കാറിൽ മയക്കുമരുന്നുമായി ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു ഇവർ. കാറിന്റെ സ്റ്റിയറിംഗിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments