USALatest NewsKeralaInternational

യുഎസിൽ മലയാളിയെ വെടിവച്ചു കൊന്ന കേസ്: പിടിയിലായത് 15 കാരൻ

വെടിയേറ്റ സാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെസ്ക്വീറ്റിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴ‍‍ഞ്ചേരി സ്വദേശിയുമാണ് കൊല്ലപ്പെട്ട സാജന്‍ മാത്യു. വെടിയേറ്റ സാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് നോര്‍ത് ഗാലോവേ അവന്യൂവിലെ കടയില്‍ വെടിവയ്പ്പുണ്ടായത്. കോഴഞ്ചേരി ചെറുകോൽ ചരുവേൽ കുടുംബാംഗമായ സാജൻ കുവൈത്തില്‍ നിന്നാണ് 2005ല്‍ അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്.

ഡാലസ് പ്രിസ്ബിറ്റീരിയൻ ആശുപത്രിയിലെ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മസ്കിറ്റിൽ അടുത്തിടെയാണ് സാജൻ സുഹൃത്തുക്കളുമായി ചേർന്ന് ബ്യൂട്ടി സപ്ലെ സ്റ്റോർ ആരംഭിച്ചത്. സെഹിയോൻ മാർത്തോമാ ചർച്ചിലെ യുവജനസംഖ്യത്തിന്റെയും സജീവ അംഗമായിരുന്നു.

shortlink

Post Your Comments


Back to top button