വാഷിംഗ്ടണ്‍ ഡിസി: ജൂത സിനഗോഗിലുണ്ടായ വെടിവയ്പില്‍ 11 പേര് മരിച്ചു. യുഎസിലെ പെന്‍സില്‍വേനിയ സംസ്ഥാനത്താണ് സംഭവം. ആറ് പേര്‍ക്കു പരിക്കേറ്റു. പിറ്റ്സ്ബര്‍ഗ് നഗരത്തിലെ ട്രീ ഓഫ് ലൈഫ് കോണ്ഗ്രിഗേഷന് സിനഗോഗില്‍ പ്രാദേശികസമയം ശനിയാഴ്ച രാവിലെ പത്തിനാണ് അക്രമി തോക്കുമായി എത്തിയത്.
ഈ സമയം സിനഗോഗില്‍ പ്രതിവാര സാബത്ത് ചടങ്ങുകള്‍ നടക്കുകയായിരുന്നു. വെള്ളക്കാരനായ അക്രമി “ജൂതരെല്ലാം മരിക്കട്ടെ” എന്ന് ആക്രാേശിച്ചുകൊണ്ടാണ് വെടിയുതിര്‍ത്തത്. സ്ഥലത്തെത്തിയ പോലീസിനു നേര്‍ക്കും വെടിയുതിര്‍ത്തിരുന്നു.പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
Post Your Comments