ലക്‌നൗ : വാട്‌സാപ്പ് വഴി പെണ്‍ വാണിഭം നടത്തിയ സെക്‌സ് റാക്കറ്റ് അറസ്റ്റില്‍ . ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഗൗതം ബുദ്ധ നഗര്‍ പോലീസിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് സംഘത്തെ പിടികൂടിയത് . കുരാര ഹമിര്‍പൂര്‍ സ്വദേശി അനുരാഗ്, ദാനവേന്ദ്ര, മദ്ധ്യപ്രദേശ് ഉമ്രി ഭിന്ദ് സ്വദേശി ശൈലേന്ദ്ര യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഇവരില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും 3500 രൂപയും കണ്ടെടുത്തു.
Read Also : കൊവിഡ് നിയന്ത്രണ വിധേയം: സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി
നോയിഡയിലെ ഗസ്റ്റ് ഹൗസില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നതായി നോയിഡ പോലീസിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് ടീം ലീഡര്‍ ദേവേന്ദ്ര യാദവ് പറഞ്ഞു. തുടര്‍ന്നാണ് സെക്ടര്‍-49 പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ക്രൗണ്‍ സ്റ്റേ ഗസ്റ്റ് ഹൗസ് റെയ്ഡ് ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് മൂന്ന് പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തു. നോയിഡയിലെ സെക്ടര്‍ 51ല്‍ താമസിക്കുന്ന അര്‍ജുന്‍ എന്ന നാലാം പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.
വാട്‌സാപ്പ് വഴിയാണ് സംഘം ആളുകളുമായി സംസാരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു . ഇത്തരത്തില്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments