ഇസ്ലാമബാദ് : ഒന്നിലധികം തവണ പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കാൻ നിർദേശിക്കുന്ന ബിൽ പാകിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനക്കേസുകൾ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാസപ്രയോഗത്തിലൂടെയാണ് പ്രതികളുടെ ലൈംഗികശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുന്നത്. ദക്ഷിണകൊറിയ, പോളണ്ട്, ചെക് റിപ്പബ്ലിക്, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഈ ശിക്ഷ നിലവിലുണ്ട്.
Read Also : നോട്ട് നിരോധനം നടപ്പാക്കിയതോടെ കള്ളപ്പണം കുറഞ്ഞുവെന്ന് അനറോക്ക്
ബുധനാഴ്ച നടന്ന പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അംഗീകരിച്ച ക്രിമിനൽ നിയമഭേദഗതി ബില്ലിലാണ് പീഡനക്കേസ് പ്രതികൾക്കെതിരേ കർശന നടപടി ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം, ഇത് ഇസ്ലാമിനും ശരിഅത്തിനും എതിരാണെന്ന് ജമാഅത്ത് ഇ ഇസ്ലാമി സെനറ്റർ മുഷ്താഖ് അഹമ്മദ് പറഞ്ഞു. പീഡനക്കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments