KeralaLatest NewsNews

ഭാരതത്തെ അപമാനിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകിയ സംഭവം: പ്രധാനമന്ത്രിക്ക് പരാതി നൽകി സാമൂഹിക പ്രവർത്തകൻ

ആലപ്പുഴ: രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് പരാതി നൽകി സാമൂഹിക പ്രവർത്തകൻ രാധാകൃഷ്ണൻ വരേണിക്കൽ. പരാതി പരിശോധനയ്‌ക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി.

കാർട്ടൂൺ രാജ്യത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നൽകിയത്. ജനങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ച് രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകിയ നടപടി കടുത്ത മനോവിഷമം ഉളവാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലളിതകലാ അക്കാദമിയുടെ പ്രവൃത്തി നീചമാണ്. ഭാരതത്തിന്റെ യശസ്സ് കളങ്കപ്പെടുത്തുക എന്ന രാഷ്‌ട്രീയ ലാഭത്തിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാർട്ടൂൺ വരച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  കരിക്കിന്‍ വെള്ളം ഏഴ് ദിവസം തുടർച്ചയായി കുടിക്കൂ :​ ഗുണങ്ങൾ പലതാണ്

കേരളത്തിൽ ഇത്തരമൊരു പരാതി നൽകിയാൽ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കും. ഇക്കാര്യത്തിൽ ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയ്‌ക്ക് തന്നെ കത്ത് നൽകിയത്. ഇതിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button