ന്യൂഡൽഹി: അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് കാർത്തിക പൗർണമി ദിവസമായ ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ഇത് ഈ വർഷത്തെ അവസാന ചന്ദ്ര ഗ്രഹണമായിരിക്കും. 580 വർഷങ്ങൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
Also Read:ഭൂട്ടാൻ അതിർത്തിയിൽ അനധികൃത ഗ്രാമങ്ങൾ പണിത് ചൈന: ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ഇന്ത്യയിൽ പകൽ 12.48നും വൈകീട്ട് 4.17നും ഇടയിൽ ഇത് ദൃശ്യമാകും. ഏകദേശം 2.34ഓടെ ചന്ദ്രന്റെ 97 ശതമാനവും ഭൂമിയുടെ നിഴലിലാകും. അരുണാചൽ പ്രദേശിന്റെ കിഴക്കൻ ഭാഗങ്ങളിലും അസാമിലും ഇത് ദൃശ്യമാകും.
അമേരിക്കയിലും യൂറോപ്പിലും ഗ്രഹണം ദൃശ്യമാകും. 1440 ഫെബ്രുവരി മാസം 18ആം തീയതിയാണ് ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഉണ്ടായത്. 2100 വരെ ഇനി ഇത്തരത്തിൽ വലിയ ഒരു ചന്ദ്രഗ്രഹണം ഉണ്ടാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.
Post Your Comments